Ultimate magazine theme for WordPress.

സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ജനറൽ കണ്‍വന്‍ഷന്‍ ആരംഭിച്ചു

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 65-ാമത് ജനറൽ കൺവൻഷൻ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ ആരംഭിച്ചു.
പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
വിഷാദം കൊണ്ട് ഉരുകുന്ന മനസ്സുകൾക്ക് ശക്തി നൽകുന്നതാണ് ദൈവ വചനമെന്നും, വചനം അനുസരിക്കുന്നത് ജീവിതത്തെ ഫലകരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. യേശുക്രിസ്തുവിന്റെ പ്രമാണങ്ങളാണ് സഭയുടെ മാർഗരേഖയെന്നും ദൈവീക ദർശനത്തിൽ അടിസ്ഥാനപ്പെട് ജീവിതം മുന്നോട്ടു നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഡോ.ടി.സി. ചെറിയാൻ, ബിഷപ്പ് ഡോ.സി.വി.മാത്യു, പ്രതിനിധിസഭാ അധ്യക്ഷൻ റവ. ഡോ.ജോൺ മാത്യു, സഭാ സെക്രട്ടറി റവ.സജി മാത്യു,ഉപാധ്യക്ഷൻ കെ.ഒ.രാജുക്കുട്ടി,സഭാ ട്രഷറർ റവ.സജി ഏബ്രഹാം,അത്മായ ട്രസ്റ്റി പ്രൊഫ.ഏബ്രഹാം ജോർജ് വികാരി ജനറൽ റവ.ടി.കെ. തോമസ് എന്നിവർ പ്രസംഗിച്ചു. റവ. വർഗീസ് ഫിലിപ്പ്
റവ.പ്രകാശ് മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് എബ്രഹാം രചിച്ച ‘പത്ഥ്യോപദേശ ബോധ്യങ്ങളെ മുറുകെ പിടിച്ച് -ഓർമ്മകളും കുറിപ്പുകളും’
എന്ന പുസ്തകത്തിന്റെ പ്രകാശനം ബിഷപ്പ് ഡോ.സി.വി.മാത്യുവിന് ആദ്യത്തെ കോപ്പി നൽകി ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ പ്രകാശനം ചെയ്തു.
ഇന്ന് രാവിലെ 9.30 ന് സഭാദിന സ്തോത്ര ശുശ്രൂഷയുംസമ്മേളനവും നടക്കും. ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിലുള്ള 65 അംഗ ഗായകസംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
കൺവെൻഷൻ ഫെബ്രുവരി 1ന് ആത്മീയ സംഗമത്തോടെ സമാപിക്കും. കൺവൻഷനിൽ ഇന്ന് രാവിലെ 7.30:ബൈബിൾ ക്ലാസ്: റവ. ഡോ.അശോക് ആൻഡ്രൂസ്,9.30,സഭാ ദിന സ്തോത്ര ശുശ്രൂഷ, 2.00:പൊതുയോഗം, 6.30:പൊതുയോഗം : മുഖ്യ സന്ദേശം :ബ്രദർ ജോർജ് ഫിലിപ്പ്

കൺവെൻഷനിൽ നാളെ

രാവിലെ 7 30 :ബൈബിൾ ക്ലാസ്, 9.30:മധ്യസ്ഥ പ്രാർത്ഥന,രാവിലെ10 നും ഉച്ചകഴിഞ്ഞ് 2നും: ക്ളർജി & വർക്കേഴ്സ് കോൺഫറൻസ്, 6.30:പൊതുയോഗം :മുഖ്യ സന്ദേശം :റവ. ഡോ.അശോക് ആൻഡ്രൂസ്

Sharjah city AG

Comments are closed.