Ultimate magazine theme for WordPress.

ക്രിസ്തീയ ദൈവശാസ്ത്രം പെന്തക്കോസ്ത് വീക്ഷണം പ്രകാശനം ജനുവരി 26 ന് പറന്തലിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രസിദ്ധീകരിക്കുന്ന ക്രിസ്തീയ ദൈവശാസ്ത്രം പെന്തക്കോസ്ത് വീക്ഷണം എന്ന ഗ്രന്ഥം ജനുവരി 26 തിങ്കൾ വൈകിട്ട് ഏഴിന് എ.ജി ജനറൽ കൺവൻഷനോട് അനുബന്ധിച്ച്‌ പറന്തലിൽ നടക്കും. സഭയുടെ സൂപ്രണ്ടും പുസ്തകത്തിൻ്റെ എഡിറ്ററുമായ പാസ്റ്റർ ടി.ജെ. സാമുവേൽ പാസ്റ്റർ ബഞ്ചമിൻ വർഗീസ്, പാസ്റ്റർ പി.ജി.മാത്യൂസ്, ഡോ.ആനി ജോർജ്, പാസ്റ്റർ ഒ.സാമുവേൽ എന്നിവർക്ക് ആദ്യ പ്രതികൾ നല്കി പ്രകാശനം നിർവ്വഹിക്കും. ഡിസ്ട്രിക്ട് കൗൺസിൽ അസിസ്റ്റൻറ് സൂപ്രണ്ട് ഡോ.ഐസക് വി മാത്യു സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് എന്നിവർ സംബന്ധിക്കും.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജൻ ജോൺ ഇടയ്ക്കാട് ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കും.

പുസ്തകത്തിൻ്റെ എഡിറ്ററായ പാസ്റ്റർ ടി.ജെ.സാമുവേലിൻ്റെ മനസിൽ അരനൂറ്റാണ്ടായി ഉണ്ടായിരുന്ന സ്വപ്നമാണ് മലയാളി പെന്തക്കോസ്ത് വിശ്വാസികൾക്ക് സ്വയം വായിച്ചു പഠിക്കുവാൻ കഴിയുന്ന ഒരു ദൈവശാസ്ത്ര ഗ്രന്ഥം എന്നത്. പെന്തക്കോസ്ത് ഉപദേശങ്ങൾ കൃത്യമായി മനസിലാക്കി ജീവിതത്തിൽ നടപ്പിലാക്കുവാൻ കഴിയുന്ന തരത്തിൽ ആണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തെ കഠിനശ്രമങ്ങളുടെ ഫലമാണ് ഈ ഗ്രന്ഥം, ഇരുപത്തിരണ്ട് എഴുത്തുകാർ പുസ്തക രചനയിൽ പങ്കാളികളായിട്ടുണ്ട്. മലയാള ഭാഷാ വിദഗ്ദരുടെയും വേദശാസ്ത്രജ്ഞരുടെയും സഹായവും പുസ്തകത്തിന് ഉപയോഗിച്ചിട്ടുണ്ട്.

പ്രീപബ്ലിക്കേഷനിൽ ബുക്ക് ചെയ്തവർക്ക് പുസ്തകം തിങ്കളാഴ്ച മുതൽ തന്നെ കൺവൻഷൻ ഗ്രൗണ്ടിലുള്ള പുസ്തക വിതരണ കൗണ്ടറിൽ നിന്നും സ്വീകരിക്കാവുന്നതാണ്.

Sharjah city AG

Comments are closed.