Ultimate magazine theme for WordPress.

ലോകത്ത് ക്രൈസ്തവ പീഡനം വർധിക്കുന്നു; 28 രാജ്യങ്ങൾ കറുത്ത പട്ടികയിൽ

വാഷിംഗ്ടൺ : ലോകമെമ്പാടും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം വെളിപ്പെടുത്തി. നൈജീരിയയിലെ കൂട്ടക്കുരുതികളും ചൈനയിലെ കടുത്ത നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടുന്ന 2025-ലെ വാർഷിക റിപ്പോർട്ട് ഭയാനകമായ ആഗോള സാഹചര്യമാണ് വരച്ചുകാട്ടുന്നത്.

നൈജീരിയയിൽ മാത്രം മതപരമായ കാരണങ്ങളാൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. ചൈനയിൽ പള്ളികൾക്ക് മേൽ കമ്മ്യൂണിസ്റ്റ് പാർട്ടി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായും ആരാധനാ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതായും സാക്ഷ്യപ്പെടുത്തലുണ്ട്. മതസ്വാതന്ത്ര്യം ലംഘിക്കുന്ന 28 രാജ്യങ്ങളെ കമ്മീഷൻ കറുത്ത പട്ടികയിൽ ഉൾപ്പെടുത്തി. 388 മില്യൺ ക്രൈസ്തവർ ആഗോളതലത്തിൽ വിവേചനം നേരിടുന്നുണ്ടെന്നും ആരാധന പലയിടങ്ങളിലും ജീവന് ഭീഷണിയായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Sharjah city AG

Comments are closed.