Ultimate magazine theme for WordPress.

ഓക്സിജന്‍ ടാങ്ക് ചോര്‍ന്നു: നാസിക്കിലെ ആശുപത്രിയില്‍ 22 കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു;

മുംബൈ: ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 22 കൊവിഡ് രോഗികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലെ ഡോ.സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടം നടന്നത്. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചേര്‍ച്ചയുണ്ടായത്. വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോഗികളാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ടാങ്കിലേക്ക് ഓക്‌സിജന്‍ നിറക്കുന്നതിനിടെ വാല്‍വിലുണ്ടായ തകരാറാണ് അപകടകാരണം. ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടിരുന്നു. ഓക്സിജന്‍ പിന്തുണയോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേന്‍ വ്യക്തമാക്കി.

Sharjah city AG