നിങ്ങളുടെ ജീവൻ ഭദ്രമോ ട്രാക്ട് പുറത്തിറക്കി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിലിങ് ഡിപ്പാർട്മെന്റ്
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിലിങ് ഡിപ്പാർട്ട്മെന്റ് “നിങ്ങളുടെ ജീവൻ ഭദ്രമോ” എന്ന പേരിൽ ലഘു ലേഖ പുറത്തിറക്കി. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീർ പാ. വൈ റെജി പാ. സാംക്കുട്ടി മാത്യുവിന് ലഘു ലേഖ നൽകി പ്രകാശനം ചെയ്തു.
നശിച്ച് കൊണ്ടിരിക്കുന്ന പുതു തലമുറയുടെ മനോ തലങ്ങളെ സ്പർശിക്കുന്ന തരത്തിൽ ജീവൻ തുടിക്കുന്ന കഥയും ഒപ്പം നല്ല സന്ദേശവുമായിയാണ് ട്രാക്ട് എഴുതിയിരിക്കുന്നത്. ജീവിത മൂല്യങ്ങളെ കാർന്നെടുക്കുന്ന തിന്മകളിൽ ഉഴലുന്നവർക്ക് ഒരു ചെറുതരി വെളിച്ചം പകരാൻ പ്രസ്തുത എഴുത്തിന് സാധിക്കട്ടെ എന്ന പ്രത്യാശയോടെയാണ് ഈ ട്രാക്ട് തയ്യാറാക്കിയിരിക്കുന്നത്.

Comments are closed.