അയോധ്യ: അംബേദ്കർ നഗറിലെ അക്ബർപൂർ പട്ടണത്തിൽ രോഗശാന്തി പ്രാർത്ഥന നടത്തിയതിന്റെ പേരിൽ പാസ്റ്ററെ അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് നൽകിയ പരാതിയെ തുടർന്ന് പൊലിസ് ബില്ല്യാർഡ്‌സ് ചർച്ച് പാസ്റ്റർ പ്രമോദ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രാർത്ഥനക്കായി ഞായറാഴ്ച ഇരുന്നൂറിലധികം ആളുകൾ പള്ളിയിൽ ഒത്തുകൂടിയിരുന്നു. ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തീയ പ്രാർത്ഥന ചൊല്ലാൻ പാസ്റ്റർ പള്ളിയിൽ വിശ്വാസികളെ നിർബന്ധിച്ചതായാണ് പരാതി.
ഉത്തർപ്രദേശിലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കേസ്.
വിഎച്ച്പിയുടെ പരാതിയെ തുടർന്ന് പള്ളിയിൽ എത്തിയ പോലീസ് പാസ്റ്റർ പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി അക്ബർപൂരിലെ കോട്‌വാലിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീനിവാസ് പാണ്ഡെ പറഞ്ഞു.

Comments are closed.