Ultimate magazine theme for WordPress.

അയർലൻഡ്: ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടന്ന വെക്കേഷൻ ബൈബിൾ ക്ലാസ്സ്‌ അനുഗ്രഹീത പരിസമാപ്തി

അയർലൻഡ്: കോർക്കിൽ പ്രവർത്തിക്കുന്ന ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച മൂന്ന് ദിവസത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ (വിബ്സ്) വിജയകരമായി സമാപിച്ചു. “ജേർണി വിത്ത്‌ ജീസസ് ” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ വിബ്സ്. 93 കുട്ടികൾ പങ്കെടുത്ത വിബിസിൽ, നിത്യതയുടെ തുറമുഖത്തേക്ക് യാത്ര ചെയ്യുന്ന ഓരോ കുട്ടിയുടേയും യാത്ര യേശുവിനോടൊപ്പമായാൽ, അത് വെളിച്ചത്തേക്കാൾ ഉജ്വലവും സുപരിചിതമായ വഴികളേക്കാൾ സുരക്ഷിതവുമാണെന്നും യാത്രയുടെ വിവിധ ഘട്ടങ്ങളിലുണ്ടാവുന്ന വെല്ലുവിളികൾക്കും, വിശ്വാസം മുഖേന അതിജീവിക്കേണ്ടതിന്റെ ആവശ്യകതയ്ക്കുമൊരുങ്ങിയ ബൈബിള് അടിസ്ഥാനത്തിലുള്ള ക്ലാസുകളും സിലബസുകളുമാണ് ഒരുക്കപ്പെട്ടത്.

വിബിസ്ന്റ സമാപന ദിനത്തിൽ വോളണ്ടിയർമാരുടെയും കുട്ടികളുടെയും വിവിധയിന പ്രോഗ്രാമുകൾ ശ്രദ്ധേയം ആയിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും മൊമെന്റോയും ഗിഫ്റ്റ് ബാഗും വിതരണം ചെയ്തു. പാസ്റ്റർ എം.എം. തോമസ്, പാസ്റ്റർ കെ.പി. ബിജുമോൻ എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

Sharjah city AG

Comments are closed.