മുംബൈ: ഭാരതത്തിലുടനീളം സുവിശേഷകർക്കും ക്രൈസ്തവസഭകൾക്കും എതിരെ ഉയരുന്ന പീഢനങ്ങളുടെ പശ്ചാത്തലത്തിൽ ഭാരതത്തിലെ പെന്തക്കോസ്തു സഭകളുടെ ആഭിമുഖ്യത്തിൽ ദൈവജനത്തിനായി പ്രാർത്ഥിക്കുവാൻ പാസ്റ്റർമാരും വിശ്വാസികളും ഒത്തുകൂടുന്നു. ഇന്ന് വൈകിട്ട് 6.30ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ചെമ്പൂരിലുള്ള ഹെഡ്ക്വർട്ടേഴ്സിൽ പ്രാർത്ഥനാ സംഗമം നടക്കും.
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയർ പാസ്റ്റർ ഇ.പി.സാംകുട്ടി ഉദ്ഘാടനം ചെയ്യും.
പിസിഐ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് അധ്യക്ഷത വഹിക്കും. വിവിധ ചർച്ച് ലീഡേഴ്സ് പ്രസംഗിക്കും.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസ സമൂഹവും പങ്കെടുക്കുമെന്ന് ജനറൽസെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് അറിയിച്ചു.
ഫോൺ: 9821142588, 9446392303.

Comments are closed.