ഹൊസൂർ: അമേരിക്കയിലെ സെമിനാരികളിൽ ഒന്നായ അസ്ബെറി തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി യിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി സിസ്റ്റർ റെയ്ച്ചൽ ബ്ലെസ്സി ഈപ്പൻ. പാസ്റ്റർമാരുടെ വിധവകളും അവർക്കുള്ള സഭാ പിന്തുണയും എന്നത് ആയിരുന്നു പഠന വിഷയം.
ഹൊസൂർ ഏജി ചർച്ച് പാസ്റ്റർ ബിജു തോമസിന്റെ ഭാര്യയും കോട്ടയം പൂവൻതുരുത്ത് സ്വദേശി
ഐ പി സി യിലെ സീനിയർ പാസ്റ്റർ ആയിരുന്ന പരേതനായ പി ജി ഈപ്പച്ചന്റെയും, സൂസമ്മയുടെയും മകളും ആണ് ഡോ. റെയ്ച്ചൽ ബ്ലെസ്സി ഈപ്പൻ. ഇവർക്ക് രണ്ട് മക്കൾ.
തമിഴ്നാട് കർണ്ണാടക ബോർഡർ ഹൊസൂരിൽ ഹിന്ദി ഭാക്ഷയിലുള്ള ആരാധയ്ക്ക് നേതൃത്വം നല്കുന്നു.
വാർത്ത: പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി
