തൃശൂർ : തൃശ്ശൂരിനടുത്ത് പേരാമംഗലത്ത് സുവിശേഷകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്ക്. പാസ്റ്റർ ജോസ് പത്തനാപുരത്തിനാണ് അപകടത്തിൽ തോളെല്ലിന് പൊട്ടൽ ഉണ്ടായത്. വയനാട്ടിൽ കൺവെൻഷൻ കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാഹനത്തിനും സൗണ്ട് സിസ്റ്റത്തിനും തകരാർ സംഭവിച്ചു.
