കുമ്പനാട്: എക്സൽ മിനിസ്ട്രിയുടെ ചെയർമാൻ റവ. തമ്പി മാത്യൂവിന്റെ നേത്യത്വത്തിൽ കേരളത്തിന്റെ തെരുവിൽ സുവിശേഷം അറിയിക്കുന്ന ദൈവദാസൻമാരുടെ കുട്ടായ്മയായ എക്സൽ സ്ട്രീറ്റ് പ്രിച്ചേഴ്സ് മീറ്റിംഗ് കുമ്പനാട് എക്സൽ ഓഫിസിൽ നടന്നു.
പാ. ലിജോ ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ എക്സൽ മിനിസ്ട്രി ഡയറക്ടർ പാ. ബിനു വടശ്ശേരിക്കര സ്വാഗത പ്രസംഗം നടത്തി. പരസ്യ പ്രസംഗത്തോടുള്ള ബന്ധത്തിൽ ആര് പ്രസംഗിക്കണം? ആരോട് ? എങ്ങനെ ? എവിടെ പ്രസംഗിക്കണം? മാർഗങ്ങൾ, ഒരുക്കം, സന്ദേശ രീതി എന്നിവയെപറ്റി ഇ എസ് തോമസ് ക്ലാസ് എടുത്തു.
