വാഷിംഗ്‌ടൺ : ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലിൽ അമേരിക്കൻ ഭരണകൂടം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു വാർത്ത സമ്മേളനത്തിലാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്.
ശനിയാഴ്ച തന്റെ ഭരണകൂടം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പൂർണ്ണവും വേഗത്തിൽ ഉള്ളതുമായ ഒരു വെടിനിർത്തൽ. ഒരു സ്ഥിരമായ ഒന്ന് സ്ഥാപിക്കാൻ സഹായിച്ചുവെന്നും ധാരാളം ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങളുടെ അപകടകരമായ സംഘർഷം അവസാനിപ്പിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
