കറാച്ചി: ഇന്ത്യയിൽ നിന്നും രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പിന്തുണ ലഭിക്കുകയാണെങ്കിൽ പാകിസ്താനെ ഭൂമുഖത്തു നിന്ന് തന്നെ ഇല്ലാതാക്കി തരാമെന്ന് ബലൂച് ലിബറേഷൻ ആർമി.
ബലൂചിസ്ഥാനിലെ 51 സ്ഥലങ്ങളിൽ 71 ഏകോപിത ആക്രമണങ്ങൾ നടത്തിയതായി ബിഎൽഎ അവകാശപ്പെട്ടു. ലഷ്കറെ തോയ്ബ, ജെയ്ഷെ മുഹമ്മദ്, ഐഎസ്ഐഎസ്, തുടങ്ങിയ ഭീകര സംഘടനകളുടെ ബ്രീഡിങ് ഗ്രൗണ്ടാണ് പാകിസ്താനെന്നും ബിഎൽഎ ആരോപിച്ചു.
ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിനിടയിൽ പാകിസ്ഥാന് ഇരട്ടി പ്രഹരം നൽകിയ ബലൂച് ലിബറേഷൻ ആർമി ഇപ്പോഴും അത് തുടരുകയാണ് .ആക്രമണങ്ങളുടെ ലക്ഷ്യം ശത്രുവിനെ നശിപ്പിക്കുക എന്നത് മാത്രമല്ല, ഭാവിയിലെ സംഘടിത യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ഏകോപനം, ഗ്രൗണ്ട് കണ്ട്രോള്, പ്രതിരോധ നിലപാടുകൾ എന്നിവ പരീക്ഷിക്കുക എന്നതുകൂടിയാണ്.
