ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്ത് 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി. അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേനാ ഏറ്റെടുത്തിരിക്കുകയാണ്.
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും വ്യോമസേനാ ഏറ്റെടുത്തിട്ടുണ്ട്. പാകിസ്‌താൻ പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കണമെന്നുള്ള നിർദേശമാണ് സേനയ്ക്ക് ലഭിച്ചിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അമൃത്‌സർ വിമാനത്താവളം പൂർണമായും അനിശ്ചിത കാലത്തേക്ക് അടച്ചതായി പോലീസ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ അമൃത്‌സർ വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കില്ല.
