പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെന്റർ അസിസ്റ്റൻറ്റ് പാസ്റ്റർ റ്റി.മാത്യു (68) നിത്യതയിൽ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് പുനലൂർ സെന്റർ ഫെയ്ത്ത് ഫോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
കഴിഞ്ഞ 48 വർഷം തിരുവനന്തപുരം, കൊട്ടാരക്കര, എറണാകുളം, കോട്ടയം, തൃശ്ശൂർ, മൂന്നാർ, പുനലൂർ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. റാന്നി വെച്ചൂച്ചിറ പുന്നമൂട്ടിൽ പരേതരായ പി.ജെ തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനാണ്. സഹോദരങ്ങൾ: പരേതയായ സിസ്റ്റർ ലാലമ്മ തോമസ് (റ്റി.പി.എം തിരുവനന്തപുരം), തോമസ് വർഗീസ്, ജോർജ് തോമസ് (സാജൻ, ഡൽഹി). റ്റി.പി.എം കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് മദർ ലീലാമ്മ മാത്യു മാതൃസഹോദര പുത്രിയാണ്.
