മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് സെൻ്റർ പാസ്റ്റർന്മാരുടെയും സെൻ്റർ സെക്രട്ടറിമാരുടെയും സംയുക്ത കോൺഫറൻസ് മുളക്കുഴയിൽ നടന്നു. സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ ഷിജു മത്തായി സ്വാഗതം പറഞ്ഞു. പാസ്റ്റർ ടി എം മാമച്ചൻ സങ്കീർത്തനം വായന നടത്തി. ബ്രദർ സാം സ്കറിയ, സ്റ്റേറ്റ് ജോ. സെക്രട്ടറി പാസ്റ്റർ പി എ ജെറാൾഡ്, ഫീൽഡ് സെക്രട്ടറി പാസ്റ്റർ വൈ മോനി എന്നിവർ പ്രാർഥനയിൽ നയിച്ചു. ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല കൃതജ്ഞത അറിയിച്ചു.
സഭാ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. സെൻ്റർ ശുശ്രൂഷകരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. കൺവൻഷൻ സ്റ്റേഡിയത്തിൻ്റെ വിപുലമായ വികസനത്തിനും നിർമാണത്തിനും കമ്മിറ്റി രൂപീകരിക്കാനും പണികൾ ഉടൻ ആരംഭിക്കാനും തീരുമാനിച്ചു. സെൻ്റർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഭൂമിശാസ്ത്രപരമായി സെൻ്ററുകൾ പുനഃസംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. ജനറൽ കൺവൻഷൻ്റെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സെൻ്റർ പാസ്റ്റർന്മാരും സെൻ്റർ സെക്രട്ടറിമാരും സജീവമായി ചർച്ചയിൽ പങ്കെടുത്തു.
വാർത്ത: മീഡിയ ഡിപ്പാർട്ട്മെൻ്റ്
ചർച്ച് ഓഫ് ഗോഡ്, കേരളാ
