തിരുവല്ല: ചർച് ഓഫ് ഗോഡ് കേരള റീജിയൻ പ്രൊഫഷണൽ & എഡ്യുക്കേഷൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ & എഡ്യുക്കേഷൻ കോൺക്ലേവ് തിരുവല്ലയിൽ നടന്നു. സെൽ ഡയറക്ടർ ബ്ര: സജി തോമസിന്റെ അദ്ധ്യക്ഷതയിൽ ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു.റിട്ട: ഡെപ്യൂട്ടി കലക്ടർ സാബു മുളക്കുടി ക്ലാസ്സുകൾ നയിച്ചു.
ചർച്ച് ഓഫ് ഗോഡ് മിഷിണറി എഡ്യുക്കേറ്റർ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യ റവ.ഡോ. കെ.സി സണ്ണിക്കുട്ടി, വൈ പി ഇ പ്രസിഡൻ്റ് പാസ്റ്റർ വിജോയ് ജോൺ സണ്ടേസ്കൂൾ പ്രസിഡൻ്റ് പാസ്റ്റർ കെ.കെ ജോൺസൺ, ക്രൂസേഡ് ഡയറക്ടർ പാസ്റ്റർ സാബു ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.
