മൂവാറ്റുപുഴ : അസംബ്ലീസ് ഓഫ് ഗോഡ് മുവാറ്റുപുഴ സെക്ഷൻ സിഎ യുടെ ആഭിമുഖ്യത്തിൽ മെയ് 1 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 4 മണി വരെ മൂവാറ്റുപുഴ വൈഎസ് മെൻ സെന്റർ ഹാളിൽ ‘അപ്പർ റൂം – 2025’ ഏകദിന യുവജന കോൺഫറൻസ് നടക്കും.
‘Serve the Lord only ‘ ദൈവത്തെ മാത്രം സേവിക്ക എന്നതാണ് തീം. ഇവാ. ഉമ്മൻ പി ക്ലെമൻ്റ്സൺ (ICPF kerala State president), ബ്രദർ ഡാനിയേൽ എം എബ്രഹാം (Research Scholar Christ University Bangalore) തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. എജി മുവാറ്റുപുഴ സെക്ഷൻ പ്രെസ്ബിറ്റർ പാ. ജെ ജോസഫ് പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കും. വർഷിപ്പ്, ഇന്റർസ്സെസ്സറി പ്രയർ, ഗ്രൂപ്പ് ആക്ടിവിറ്റീസ്, ഗെയിംസ് കൂടാതെ ടാരി മീറ്റിംഗ് ആൻഡ് മിഷൻ ചലഞ്ച് തുടങ്ങിയവയാണ് ഈ കോൺഫറൻസിന്റെ പ്രത്യേകത. രജിസ്ട്രേഷൻ സൗജന്യമാണ്.
വാർത്ത : ജോയൽ മാത്യു
