കോഴിക്കോട് : ഇന്റൻസീവ് പ്രെയർ ഫെല്ലോഷിപ്പും (ഐ പി എഫ് ) കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാഥമിക ജീവൻ രക്ഷ പരിശീലന പ്രോഗ്രാം ( ബി എൽ എസ് ) മെയ് ഒന്നിന് കോഴിക്കോട് പുതിയറ ചർച്ച ഗോഡ് സഭാ ഹാളിൽ നടക്കും.
ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ജീവൻ രക്ഷ പരിശീലകൻ എം പി മുനീർ, ബി എൽ എസ് ട്രെയ്‌നർ അഷ്‌റഫ് എളേടത്ത് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ഹൃദയസ്തംഭനം, സ്ട്രോക്ക്, തീ പൊള്ളൽ, പാമ്പ് കടിയേൽക്കൽ, ആഹാരം തൊണ്ടയിൽ കുടുങ്ങൽ, വാഹന അപകടം എന്നിവ ഉണ്ടാകുന്ന അടിയന്തിര സാഹചര്യത്തിൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷകളുടെ പ്രായോഗിക പരിശീലന പ്രോഗ്രാമാണ് ബി എൽ എസ്.
രജിസ്ട്രേഷൻ ഫീസ് 50 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9349102713, 9895067087
