താമരശ്ശേരി: മലബാറിന്റെ ആത്മീയ ഉന്നമനത്തിനും ഉണർവിനും വേണ്ടി നിലകൊള്ളുന്ന , പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ മലബാർ ക്രിസ്ത്യൻ പെന്തെക്കോസ്ത് ഫോറം ( എം സി പി എഫ് ) നേതൃത്വം നൽകുന്ന സംയുക്ത ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ ഈങ്ങാപ്പുഴ ഓർത്തഡോക്സ് ചർച്ച് പാരീഷ് ഹാളിൽ വെച്ച് നടക്കും.
പാസ്റ്റർമാരായ ജോ തോമസ്, അനീഷ് കാവാലം, സുഭാഷ് കുമരകം തുടങ്ങിയവർ പ്രസംഗിക്കും. ലോർഡ്സൺ ആൻ്റണി , ജെസ്വിൻ ജോൺ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൊതു യോഗം നടക്കും.
30 ബുധനാഴ്ച രാവിലെ 10 മുതൽ യൂത്ത് മീറ്റിംഗും മെയ് 1 വ്യാഴാഴ്ച രാവിലെ 10 മുതൽ പവർ കോൺഫറൻസും നടക്കും.
ബ്രദർ എ വി പോത്തൻ,
പാസ്റ്റർ ഷിന്റോ പോൾ,
ബ്രദർ ബേബികുട്ടി
തുടങ്ങിയവർ നേതൃത്വം
നൽകും.
