ന്യൂഡല്‍ഹി: അമേരിക്കക്കു വേണ്ടി തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.
തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്‌തതിന്‍റെ വലിയൊരു ചരിത്രം പാകിസ്ഥാന് ഉണ്ടെന്ന് നിങ്ങള്‍ സമ്മതിക്കുന്നോ എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആസിഫ്: ഏകദേശം മൂന്നു പതിറ്റാണ്ടുകളായി ഞങ്ങൾ അമേരിക്കയ്ക്ക് വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്‌ത് വരികയാണ്. ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വേണ്ടിയും ചെയ്‌തിട്ടുണ്ട്. അതൊരു തെറ്റായിരുന്നു. അതിന് ഞങ്ങൾ നന്നേ അനുഭവിച്ചു. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ന് ശേഷമുള്ള യുദ്ധത്തിലും ഞങ്ങൾ ചേർന്നിരുന്നില്ലെങ്കിൽ, പാകിസ്ഥാന്‍റെ ട്രാക്ക് റെക്കോഡ് കുറ്റമറ്റതാകുമായിരുന്നു.’ -ആസിഫ് മറുപടി പറഞ്ഞു
