വയനാട് : വൈ പി സി എ മലബാർ സോണൽ ക്യാമ്പ് എപ്രിൽ മാസം 17,18,19 തീയതികളിൽ വയനാട് ഐ സി പി എഫ് സാങ്‌റ്റം ക്യാമ്പ് സെന്ററിൽ നടത്തപ്പെട്ടു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാലക്കാട് സെന്റർ മിനിസ്റ്റർ പാ. തോമസ് വർഗീസ് ഉദ്‌ഘാടനം ചെയ്തു.
വിവിധ സെക്ഷനുകളിലായി പാ. അനീഷ് തോമസ്, പാ. സാം ജോൺ തോമസ്, പാ. ടിജോ കെ തോമസ് , പാ. രുഫോസ് ജോൺ (വൈപിസിഎ കേരള സ്റ്റേറ്റ് പ്രസിഡന്റ്), ബ്രദർ സിബി കുരിയൻ (വൈപിസിഎ കേരള സ്റ്റേറ്റ് വൈസ്-പ്രസിഡന്റ്), ബ്രദർ ഫെബിൻ ജോസ് തോമസ് ഐപിഎസ്, ബ്രദർ അഭിഷേക് ചാക്കോ (വൈപിസിഎ ജനറൽ ജോയിന്റ് സെക്രട്ടറി), ബ്രദർ ജെറമിയ പി എബി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .
ബ്രദർ ജോയൽ പടവത്ത്, ബ്രദർ ബോവസ് ജോൺ പ്രസാദ് , ബ്രദർ ശാലു പി ഷാജൻ , ബ്രദർ റിജോ , ഇവാ. ഒനേസിമസ് തുടങ്ങിയവർ ആരാധനയ്ക്കു നേതൃത്വം നൽകി. ക്യാമ്പിനോട് അനുബന്ധിച്ചു ടീം തിരിച്ചു ടാലെന്റ്റ് നൈറ്റ് ,ഗയിംസ് എന്നിവ സംഘടിപ്പിച്ചു.
പാ. ഷൈജൻ ടി എ (വൈപിസിഎ കേരള സ്റ്റേറ്റ് വൈസ്-പ്രസിഡന്റ്), പാ. ജയരാജ് എൻ ആർ ( വൈപിസിഎ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി) മലബാർ സോൺ വൈപിസിഎ സെക്രട്ടറിമാർ, ജനറൽ സ്റ്റേറ്റ് ഭാരവാഹികൾ വിവിധ സെഷനുകൾക്ക് നേതൃത്വം വഹിച്ചു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വയനാട് സെന്റർ മിനിസ്റ്റർ പാ. രാജു ജോർജ് പ്രാർത്ഥിച്ചു ആശിർവാദം നൽകി ക്യാമ്പ് സമാപിച്ചു.
വാർത്ത: പാസ്റ്റർ എം സി രാജൻ
