വാഷിംഗ്‌ടൺ : പഹൽഗാം ഭീകരാക്രമണ വാർത്ത ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും ഭീകരവാദത്തിനെതിരെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഹൽഗാമിലെ ബൈസരനിൽ ഭീകരർ രണ്ട് വിദേശികൾ ഉൾപ്പെടെ 26 പേരെയാണ് കൊലപ്പെടുത്തിയത്.
‘കശ്മീരിൽ നിന്ന് വളരെ അസ്വസ്ഥമായ വാർത്ത. ഭീകരവാദത്തിനെതിരെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്കും പരിക്കേറ്റവർ സുഖം പ്രാപിക്കുന്നതിനുമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞങ്ങളുടെ പൂർണ്ണ പിന്തുണയും അഗാധമായ സഹതാപവും ഉണ്ട്. ഞങ്ങളുടെ ഹൃദയങ്ങൾ നിങ്ങളോടൊപ്പമുണ്ട്’ ട്രൂത്ത് സോഷ്യലിൽ ട്രംപ് എഴുതി.
