കോട്ടയം : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും ഇവാഞ്ചലിസം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിവിമോചന സന്ദേശയാത്രയുടെ ഒന്നാം ദിവസം കോട്ടയം ഹൈറേഞ്ച് റീജിയനിലെ പുളിക്കൽകവല (പതിനാലാം മൈൽ), കൊടുങ്ങൂർ, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ, ചപ്പാത്ത്, കട്ടപ്പന എന്നിവിടങ്ങളിലായി ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവും ലഘുലേഖ വിതരണവും നടത്തുകയും പാസ്റ്റർമാരായ സാംസൺ പി തോമസ്, ടോണി തോമസ്, എം. ജെ ജോൺ, ജിജോ ജോർജ്, ശ്രീജിത്ത് പാലൂർക്കാവ്, മനോജ് ഏബ്രഹാം, സജീവ് കുമാർ തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്തു.
പാസ്റ്റർമാരായ സാം ജി കോശി, ബ്രിജി വർഗീസ്, ജോബിസ് ജോസ് എന്നിവർ നേതൃത്വം വഹിച്ചു. കൂടാതെ, കോട്ടയം ഹൈറേഞ്ച് റീജിയനിലുള്ള സിഇഎം & ഇവാഞ്ചലിസം ബോർഡ് അംഗങ്ങളും പങ്കെടുത്തു. യാത്ര മെയ് 16ന് നെയ്യാറ്റിൻകരയിൽ സമാപിക്കും.
