പുനലൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്ററിന് പുനലൂർ സെൻ്റർ മിനിസ്റ്റർ പാ. ജോസ് കെ എബ്രഹാമിൻ്റെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു. 13 ഞായറാഴ്ച്ച 3 മണിക്ക് ഐ.പി.സി കർമ്മേൽ ടൗൺ ചർച്ചിൽ കൂടിയ പൊതുയോഗത്തിൽ ആണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്
സെൻ്റർ പ്രസിഡൻ്റായി പാസ്റ്റർ ജോസ് കെ എബ്രഹാം, വൈസ് പ്രസിഡൻ്റായി പാ. കുര്യൻ മോനച്ചൻ, സെക്രട്ടറിയായി പാ. ബോബൻ ക്ലീറ്റസ്, ജോയിൻറ് സെക്രട്ടറിയായി ബ്രദർ ഷിബിൻ ഗിലയാദ്, ട്രഷറാറായി ബ്രദർ സി ജി ജോൺസൺ എന്നിവർ ചുമതലയേറ്റു. കമ്മറ്റി അംഗങ്ങളായി പാ.ജോൺസൺ തോമസ് , പാ. മോനി പി വർഗ്ഗീസ് , പാ. എബ്രഹാം തോമസ് , പാ. ജോർജ് ഡാനിയേൽ , പാ. റെനി റ്റി ഇ ,പാ. ജി മോനച്ചൻ , പാ. പി എം തോമസ്, പാ. ജോസഫ് സെബാസ്റ്റ്യൻ, ബ്രദർ. എബി അലൻസ്, ബ്രദർ. പി റ്റി ശാമുവേൽ, ബ്രദർ സി കെ ജോസ് , ബ്രദർ എ ഐസക്, ബ്രദർ അനിൽ തോമസ്,ബ്രദർ ബിജു ജേക്കബ്, ബ്രദർ സി റ്റി തോമസ്കുട്ടി, ബ്രദർ വി എസ് ജോർജ് കുട്ടി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ പാ. ജോൺസൺ തോമസ് (പബ്ലിസിറ്റി ), പാ. പി എം തോമസ് (പ്രയർ ബോർഡ്), പാ.ജി മോനച്ചൻ (ഇവാൻജലിസം) .എന്നിവരെ കൺവീനേഴ്സ് ആയും ചുമതലപ്പെടുത്തി. സെൻ്ററിൻ്റെ പുരോകമനപരമായ പ്രവർത്തന പദ്ധതികൾക്കായും അടുത്ത സുവർണ്ണ ജൂബിലി കൺവൻഷൻ്റെ വിജയത്തിനായും ഒന്നിച്ച് പ്രവർത്തിക്കണം എന്ന് സെൻ്റർ പ്രസിഡൻ്റ് പാ.ജോസ് കെ എബ്രഹാം ആവശ്യപ്പെട്ടു.
