ലക്നൗ : യുപിയിലെ ലോക്ബന്ധു ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് 200 രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റി. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ആശുപത്രിയിലെ താഴത്തെ നിലയിലാണ് തീപിടിച്ചത്. താഴത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഉടനടി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. ഗുരുതര രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.
