ഓടനാവട്ടം : ശാരോൻ ഫെല്ലോഷിപ്പ് സഭകളുടെ കൊട്ടാരക്കര റീജിയൻ കൺവെൻഷൻ 2025 ഏപ്രിൽ 10 മുതൽ 13 വരെ ഓടനാവട്ടം ചർച്ച് ഗ്രൗണ്ടിൽ നടത്തപ്പെടുകയാണ്. പത്താം തിയതി വൈകിട്ട് റീജിയൻ പാസ്റ്റർ കുഞ്ഞപ്പി ഇടിച്ചെറിയ ഉദ്ഘാടനം ചെയ്യുകയും, പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ കെ. ജെ തോമസ് കുമളി, പാസ്റ്റർ ജോസഫ് കുര്യൻ എന്നീ കർത്തൃദാസൻമാർ തുടർന്നുള്ള ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നതുമാണ്. ഞായറാഴ്ച്ച പകൽ പൊതുസഭായോഗത്തോടും, തിരുമേശയോടും സമാപിക്കുന്ന കൺവെൻഷനിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫും മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി
പാസ്റ്റർ പി വി ചെറിയാനും തിരുവചനം പ്രസംഗിക്കും. പകൽ യോഗങ്ങളിൽ വെള്ളിയാഴ്ച്ച വനിതാ സമാജത്തിൽ mrs. എലിസബത്ത് ഫിന്നി, ശുശ്രുഷക സമ്മേളനത്തിൽ
പാസ്റ്റർ വി ജെ തോമസ്, ശനിയാഴ്ച്ച സി. ഇ. എം & സൺഡേസ്കൂൾ സംയുക്ത മീറ്റിംഗിൽ ഇവാ. സോളമോൻ പോൾ എന്നിവർ ക്ലാസുകൾ നയിക്കുന്നതുമാണ്.
Live streaming in Youtube
Sharon Fellowship Odanavattom.
കൂടുതൽ വിവരങ്ങൾക്ക്
പബ്ലിസിറ്റി കൺവീനവർ
Pr. വിൻസെന്റ് മാത്യു
9446624345
