കൊട്ടാരക്കര: സ്റ്റെം റോബോട്ടിക്സ് ഇൻ്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച റോബോട്ടിക്സ് സമ്മർ ക്യാമ്പ് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിന് സമീപമുള്ള ക്രാഫ്റ്റ്സ്മാൻ ബിൽഡിങ്ങിൽ -റോബോജെൻ 9.0 സിഇഒ എ.എച്ച്.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഡോ.രാജൻ ഇടിക്കുള അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ ചെയർമാൻ അഡ്വ.ഉണ്ണികൃഷ്ണ മേനോൻ മുഖ്യപ്രഭാഷണം നടത്തി.കെ.ഒ. രാജുക്കുട്ടി, വി.ഫിലിപ്പ്, ആർ.മോഹന പണിക്കർ,ചെറിയാൻ.പി. കോശി, ശശികുമാർ, പ്രൊഫ.പി.ജി.തോമസ് പണിക്കർ,ഡി.ജോൺ തരകൻ, പ്രൊഫ.ജോൺ കുരാക്കാർ, സുഭാഷ്, ആർ.ബി.രാജീവ് എന്നിവർ പ്രസംഗിച്ചു.
7 വയസ്സു മുതൽ 18 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക്
കോഡിംഗ്,റോബോട്ടിക്സ്,ഐഒറ്റി, എഐ പ്രോജക്ടുകൾ കൂടാതെ റോക്കറ്റ് സയൻസ്,എയ്റോ മോഡലിംഗ്, സ്പേസ് ടെക്നോളജി,സൈബർ സെക്യൂരിറ്റിതുടങ്ങിയവയിലും ക്യാമ്പിൽ പരിശീലനം നൽകും. വിവരങ്ങൾക്ക്: 8590321052
