താവളം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് രെഹബോത്ത് വർഷിപ്പ് സെന്റർ പറളി സഭയുടെ ആഭിമുഖ്യത്തിൽ വിറ്റ്നസ് 2025 എന്ന പേരിൽ ലഹരി വിരുദ്ധ സമാധാന സുവിശേഷ സന്ദേശവും സംഗീത വിരുന്നും ഏപ്രിൽ 01 ന് വൈകുന്നേരം 5.30 മുതൽ രാത്രി 9 മണി വരെ മങ്കര താവളത്തിൽ നടക്കും.
എൻ ഐ സി ഒ ജി പാലക്കാട് സെൻ്റർ മിനിസ്റ്റർ പാ. തോമസ് വർഗീസ് അധ്യക്ഷത വഹിക്കും. പാ. മർക്കൊസ് ജേക്കബ് മഞ്ചേരി പ്രസംഗിക്കും. പാലക്കാട് എൻ ഐ സി ഒ ജി ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും. പാ. റെജി സ്റ്റീഫൻ ഇവിടെ ശുശ്രുഷിക്കുന്നു.
( ആത്മീയ ആരാധനക്കും പ്രാർത്ഥനക്കും ന്യൂ ഇന്ത്യ രെഹബോത്ത് വർഷിപ്പ് സെന്റർ പറളി 9605431529)
