Ultimate magazine theme for WordPress.

മരണ സാധ്യത കൂടുതൽ: കൊവിഡിന്റെ യു.കെ വകഭേദത്തെ കുറിച്ച് മുന്നറിയിപ്പ്

ദോഹ: ഖത്തറില്‍ കൊവിഡ് കേസുകള്‍ ക്രാമാതീതമായി വര്‍ധിക്കാന്‍ കാരണം വൈറസിന്റെ യു.കെ വകഭേദമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഈ വകഭേദം വ്യത്യസ്ത രോഗലക്ഷണങ്ങള്‍ പ്രകടമാക്കില്ലെങ്കിലും വ്യാപന ശേഷി കൂടുതലുള്ളതാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

\’രാജ്യത്ത് പുതിയ വകഭേദം വ്യാപിക്കുന്നത് തടയാന്‍ മികച്ച ശ്രമങ്ങള്‍ ഖത്തര്‍ നടത്തിയിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളെ പോലെതന്നെ ഖത്തറില്‍ പുതിയ വകഭേദം പടരുകയാണുണ്ടായത്.\’, ദേശീയ പകര്‍ച്ചവ്യാധി തയ്യാറെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ലത്തിഫ് അല്‍ ഖാല്‍ പറഞ്ഞു. യു.കെ വകഭേദം പിടിപ്പെട്ടാല്‍ കൂടുതല്‍ സങ്കീര്‍ണ അവസ്ഥയിലേയ്ക്ക് രോഗി പോകും. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വരും. വൈറസില്‍ നിന്നുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ കാരണം മരിക്കാനുള്ള സാധ്യതയും കൂടുതലാണ്.
അതേസമയം, ഖത്തറില്‍ വിതരണം ചെയ്യുന്ന ഫൈസര്‍-ബയോഎന്‍ടെക്, മൊഡേണ വാക്‌സിനുകള്‍ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ സ്വീകരിക്കലും എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കലുമാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.