ഗാസ : ഗാസയിൽ ഹമാസിനെതിരെ വൻ പ്രതിഷേധം. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഗാസയിലെ ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഹമാസ് സംഘം അധികാരത്തിൽ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്.
മുഖംമൂടി ധരിച്ച ഹമാസ് തീവ്രവാദികൾ, ചിലർ തോക്കുകളുമായി മറ്റ് ചിലർ ബാറ്റണുകളുമായി പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും അവരിൽ പലരെയും ആക്രമിക്കുകയും ചെയ്തു. ഹമാസ് അനുകൂലികൾ സംഘത്തെ ന്യായീകരിച്ച് രംഗത്തെത്തി. പ്രകടനങ്ങളുടെ പ്രാധാന്യം കുറച്ചുകാണുകയും പങ്കെടുക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കുകയും ചെയ്തു. അതേസമയം ഹമാസ് ഔദ്യോഗികമായി ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
