ഒലവക്കോട് : ഐപിസി കർമേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 നും 20 നും ഒലവക്കോട് താണവ് എച്ച് പി പെട്രോൾ പമ്പിന് സമീപം സുവിശേഷ യോഗവും സംഗീതവിരുന്നും നടക്കും. ഇവാ. എം വർഗീസ് ഉദ്‌ഘാടനം നിർവഹിക്കും.
പാ. ലാസർ വി മാത്യു ചെങ്ങന്നൂർ, പാ. നോബിൾ പി തോമസ് കോഴിക്കോട് എന്നിവർ പ്രസംഗിക്കും. പ്രൈസ് സിംഗേഴ്‌സ് കോട്ടയം, പാസ്റ്റർ അജു & സിസ്റ്റർ ജിജി സാം ഗാന ശുശ്രൂഷ നിർവഹിക്കും. പാ. ചാക്കോ ദേവസ്യ കോർഡിനേറ്റർ ആയിരിക്കും.
