മെക്സിക്കോ : അമേരിക്കൻ അതിർത്തിയിലുള്ള വടക്കൻ മെക്സിക്കൻ സംസ്ഥാനമായ നുഇവോ ലിയോണിൽ നിയന്ത്രണം നഷ്ടമായ വാൻ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 12 കൊല്ലപ്പെടുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിന് പിന്നാലെ കാട്ടുതീ പടർന്നു. മോൺടെറിയിൽ നിന്ന് ഏറെ അകലമില്ലാത്ത ഇവിടെ വാഹനത്തിന്റെ യന്ത്രത്തകരാറാണ് അപകടത്തിന് കാരണമായത്. പതിനാറ് പേരായിരുന്ന വാനിലുണ്ടായിരുന്നു. 120 മീറ്റർ താഴ്ചയിലേക്കാണ് വാൻ മറിഞ്ഞത്. യാത്രക്കാരുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
