അടൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ, അടൂർ നോർത്ത് കൊടുമൺ സഭാംഗം ചരുവിള വടക്കേതിൽ പാസ്റ്റർ എം. തങ്കച്ചൻ (71) നിത്യതയിൽ.
മാർച്ച് 26 ബുധനാഴ്ച രാവിലെ എട്ടരക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു, ഉച്ചയ്ക്ക് പന്ത്രണ്ടിന് കൊടുമൺ സഭയുടെ ഒറ്റത്തേക്കിലുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കും.
