ന്യൂഡൽഹി : എട്ടു വിദേശരാജ്യങ്ങളിലായി വധശിക്ഷകാത്ത് കഴിയുന്നത് 49 ഇന്ത്യൻ പൗരന്മാരാണെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വിചാരണ തടവുകാർ ഉൾപ്പെടെ വിദേശ ജയിലുകളിൽ 10,152 ഇന്ത്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. വധ ശിക്ഷ കാത്തുകഴിയുന്ന 25 ഇന്ത്യക്കാരും യുഎഇ ജയിലിലാണ്.സൗദി അറേബ്യയിൽ 11 ഉം മലേഷ്യയിൽ ആറും കുവൈറ്റിൽ മൂന്നും ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യ, ഖത്തർ, യുഎസ്, യെമൻ എന്നിവിടങ്ങളിൽ ഓരോ ഇന്ത്യക്കാരൻ വീതമാണ് വധശിക്ഷ അനുഭവിക്കുന്നത്.
