ഗാസ : ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 200 പേർ കൊല്ലപ്പെടുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ തെക്കൻ ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവടങ്ങളിലാണ് വ്യോമാക്രമണങ്ങൾ നടത്തിയത്. ജനുവരി 19 ന് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചതിനെത്തുടർന്ന് ആക്രമണം പുനരാരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും പറഞ്ഞു.
