സിറിയ : ക്രിസ്ത്യാനികൾ ഇല്ലാതെ സിറിയയ്ക്ക് ഭാവിയില്ലെന്ന് ഹോംസിലെ ഗ്രീക്ക് കാത്തലിക് ആർച്ചുബിഷപ്പ് മിസ്‌ജിആർ ജീൻ അപ്പോ അർബാക്ക്. എയ്‌ഡ് ടു ദി ചർച്ച് ഇൻ നീഡിനോടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
സിറിയയിൽ സാധാരണ ജനങ്ങൾക്കുനേരെ നടന്ന കൂട്ടക്കൊലകളെ തുടർന്ന് അക്രമം അവസാനിപ്പിച്ച് ഐക്യത്തിലേക്കും അനുരഞ്ജനത്തിലേക്കും തിരിച്ചുവരവിനുള്ള പ്രത്യാശ നിലനിർത്താൻ ക്രിസ്ത്യാനികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. “ക്രിസ്ത്യാനികൾ സിറിയയുടെ വേരുകളാണ്. സിറിയ ക്രിസ്തുവിശ്വാസത്തിന്റെ കളിത്തൊട്ടിലാണ്. അപ്പസ്തോലനായ വി. പൗലോസ് ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത ഒന്നാം നൂറ്റാണ്ടിലെ സ്ഥലങ്ങൾ ഡമാസ്കസിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ ഭാഷയായ അരാമിക് ഇപ്പോഴും ഇവിടെ സംസാരിക്കപ്പെടുന്നു” ബിഷപ്പ് അർബാക്ക് കൂട്ടിച്ചേർത്തു.
