ഷാർജ: സുപ്രസിദ്ധ സുവിശേഷ പ്രാസംഗികൻ ഡോ. എം. എ. വർഗ്ഗീസ് ഇന്ന് വൈകുന്നേരം ഷാർജയിൽ പ്രസംഗിക്കുന്നു. ഷാർജ വർഷിപ് സെന്റർ ഹാൾ നമ്പർ 2 ൽ വൈകുന്നേരം നടക്കുന്ന പ്രത്യേക ആരാധനാ സേഷനിൽ ക്രൈസ്തവ കൈരളിക്ക് സുപരിചിതനായ പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. PYPA UAE റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന മീറ്റിംഗ് പാസ്റ്റർ ഗ്ലാഡ്സൺ വർഗ്ഗീസ് മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.
കൃപവരങ്ങളുടെ പകർച്ചകൾക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പാസ്റ്റർ അലക്സ് എബ്രഹാം
0558054644
