ഹരിയാന : ഹരിയാനയിലെ പഞ്ച്കുല ജില്ലയിൽ പതിവ് പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ ഒരു യുദ്ധവിമാനം തകർന്നുവീണു. വിമാനം തകരും മുൻപ് പൈലറ്റ് സുരക്ഷിതമായി ഇജക്ട് ചെയ്ത് രക്ഷപെട്ടു.
വിമാനം അംബാല വ്യോമതാവളത്തിൽ നിന്നാണ് പരിശീലനത്തിന് പറന്നുയർന്നത്. സുരക്ഷിതമായി ഇജക്ട് ചെയ്യുന്നതിന് മുമ്പ് പൈലറ്റ് വിമാനത്തെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റി. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന പറഞ്ഞു. പൈലറ്റിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായി വ്യോമസേന വക്താവ് പറഞ്ഞു.
