നൈജീരിയ : നൈജീരിയയിൽ വീണ്ടും ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടു. മാർച്ച് അഞ്ചിന് കഫഞ്ചൻ രൂപതാ വൈദികനായ ഫാ. സിൽവസ്റ്റർ കൈച്ചുകൂവാണ് കൊല്ലപ്പെട്ടത്. ഫാ. സിൽവസ്റ്ററിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
“എന്തുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അദ്ദേഹം എപ്പോഴും ഇടവകക്കാർക്ക് സമീപസ്ഥനുമായിരുന്നു. അദ്ദേഹത്തിന്റെ അകാലമരണം ഞങ്ങളുടെ ഹൃദയങ്ങളെ തകർക്കുന്നു. ഈ വേദനയുടെ നിമിഷത്തിൽ നമുക്ക് പരസ്‌പരം പ്രാർഥനയിലും ഐക്യത്തിലും ഒന്നിക്കാം.’ കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാദർ ജേക്കബ് ഷാനറ്റ് പറഞ്ഞു.
