വാഷിംഗ്‌ടൺ : ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ രണ്ടാം ടേമിലെ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന തീരുവകളെ വിമർശിച്ച് ഇത് അന്യായമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഏപ്രിൽ 2 മുതൽ ആരംഭിക്കുന്ന പരസ്പര താരിഫുകൾ ഈ രാജ്യങ്ങൾക്കെതിരെ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും ആ രാജ്യങ്ങൾ യുഎസ് കയറ്റുമതിയിൽ ചുമത്തുന്ന അതേ താരിഫ് തന്നെ തിരിച്ചു ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
