വത്തിക്കാൻ : നമ്മുടെ ജീവിതത്തിൻ്റെ നിസ്സാരതയുടെ അടയാളമാണ് ചാരം എന്ന് മാർപാപ്പ. മാർച്ച് അഞ്ചിന് റോമിലെ സാന്താ സബീന ബസിലിക്കയിൽ നടന്ന ചടങ്ങുകളിൽ മാർപാപ്പയ്ക്ക് പകരമായി കാർമികത്വം വഹിച്ച മേജർ പെനിറ്റൻഷ്യറിയായ കർദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ് വായിച്ച മാർപാപ്പയുടെ പ്രസംഗത്തിലാണ് ഇപ്രകാരം പറയുന്നത്.
“നാം എന്താണെന്നതിൻ്റെ ഓർമ്മയും, നമ്മൾ എന്തായിരിക്കുമെന്നതിന്റെ പ്രത്യാശയും നമ്മിൽ വീണ്ടും ചലിപ്പിക്കാൻ ഈ ചാരം സഹായിക്കുന്നു. നാം പൊടിയാണെന്ന് ചാരം നമ്മെ ഓർമ്മിപ്പിക്കുന്നു. ഒപ്പം നമ്മൾ വിളിക്കപ്പെട്ടിരിക്കുന്ന പ്രത്യാശയിലേക്ക് അവ നമ്മെ നയിക്കുന്നു -മാർപാപ്പ കൂട്ടിച്ചേർത്തു.
