Ultimate magazine theme for WordPress.

റവ. ഡോ. ആജി ഈപ്പന് ഹോണറി ഡോക്ടറേറ്റ്

ന്യൂഡൽഹി: ജമ്മു & കാശ്മീരിൽ കഴിഞ്ഞ 27 വർഷങ്ങളായി ക്രിസ്തീയ മിഷൻ പ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും പ്രവർത്തിച്ച റവ. ഡോ. ആജി ഈപ്പന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെയും കീഴിൽ പ്രവർത്തിക്കുന്ന വേൾഡ് കൾച്ചറൽ എൻവയൺമെൻറൽ പ്രൊട്ടക്ഷൻ കമ്മിഷൻ (WCEPC) ഹോണറെറി ഡോക്ടറേറ്റ് നൽകി ആദരിച്ചു. പ്രധാനമന്ത്രി സംഗ്രാലയ ഓറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് മന്ത്രിസഭയിലെ സ്വാമി മഹാമണ്ഡ്ലേശ്വർജി, ജമ്മുകാശ്മീർ കമ്മീഷണർ ഡോ. രശ്മി സിങ് IAS, ബോളിവുഡ് താരങ്ങൾ എലീന തുടേജ, രാജേഷ് ബേഡി എന്നിവർ പങ്കെടുത്തു.

1997 മുതൽ 2012 വരെ വിവിധ എൻജിഒകളിൽ പ്രവർത്തിച്ചിരുന്ന ആജി ഈപ്പൻ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദാരിദ്ര്യനിവാരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഠിനാധ്വാനം ചെയ്തു. പിന്നാക്കക്കാർക്കും ദരിദ്രർക്കുമായി വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. ആരോഗ്യാവബോധ ക്യാമ്പുകൾ, രോഗികൾക്ക് മരുന്ന് & ചികിത്സാ സഹായം, ആഹാര വിതരണം തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

2013ൽ ക്രൈസ്റ്റ് ചർച്ച് മിനിസ്ട്രി എന്ന എൻജിഒ ആരംഭിച്ച് ഇന്ത്യ-പാക് അതിർത്തിയിലായി രണ്ടു സ്കൂളുകൾ സ്ഥാപിച്ചു. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി താമസ സൗകര്യങ്ങൾ ഒരുക്കുകയും പ്രളയ ദുരിതബാധിതർക്കായി അടിയന്തിര സഹായം നൽകുകയും ശീതകാലത്ത് ദരിദ്ര കുടുംബങ്ങൾക്ക് ഇലക്ട്രിക് കമ്പിളികൾ വിതരണം ചെയ്യുകയും ചെയ്തു. കൊവിഡ് കാലത്ത് നിരവധി കുടുംബങ്ങൾക്ക് ആഹാര വിതരണം ചെയ്യുകയും, ആശുപത്രികളിൽ രോഗികൾക്കും അവിടുത്തെ കുടുംബാംഗങ്ങൾക്കും സഹായം നൽകുകയും, കിഡ്നി രോഗികളായ മൂന്നു പേരുടെ ഡയാലിസിസ് ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു. കൂടാതെ, വനസംരക്ഷണത്തിനായി വൃക്ഷത്തൈകൾ നടുകയും, തെരുവ് ലൈറ്റുകൾ സ്ഥാപിച്ച് സമൂഹ സുരക്ഷ ഉറപ്പാക്കുകയും, ഓർത്തോപ്പെഡിക് ഉപകരണങ്ങൾ അവശരായവർക്കായി നൽകുകയും ചെയ്തു.

ഇടുക്കി ജില്ലയിലെ മേരികുളത്തെ താഴത്ത് മോടിൽ ഹൗസിൽ ജനിച്ച ആജി ഈപ്പൻ, ഈപ്പൻ മാത്യു & ചാച്ചിയമ്മ ഈപ്പൻ ദമ്പതികളുടെ മകനാണ്. സഹോദരൻ ലിജോ ഈപ്പൻ, സഹോദരി ആനിമോൾ ഈപ്പൻ. അയ്യപ്പൻകോവിലിലെ സെന്റ് സ്റ്റീഫൻസ് സി എസ് ഐ ദേവാലയമാണ് മാതൃസഭ.

Sharjah city AG