ചെമ്പൻതുരുത്ത് : മുൻ ഓവർസീയർ. റവ. ഡോ. കെ.സി.സണ്ണിക്കുട്ടിയുടെ മകൻ റെണാൾഡ്. കെ. സണ്ണി നിത്യതയിൽ. ബാംഗ്ലൂരിൽ നിന്നും ഭവനത്തിലേക്കുള്ള യാത്രാമദ്ധ്യ ചങ്ങനാശ്ശേരിയിൽ എത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത് .
നാളെ വൈകുന്നേരം അഞ്ചിന് ഭൗതികശരീരം ചെമ്പൻതുരുത്ത് ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ആരംഭിക്കും. പന്ത്രണ്ടിന് ഭവനത്തിൽ നിന്നും വിലാപയാത്രയായി പൂവക്കാല സെമിത്തേരിയിൽ എത്തിക്കും. രണ്ടിന് ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫിന്റെ നേതൃത്വത്തിൽ ആഞ്ഞിലിത്താനം പൂവക്കാല സെമിത്തേരിയിൽ സംസ്കരിക്കും.
