Ultimate magazine theme for WordPress.

2023 ൽ ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്ന് ഇസ്രായേൽ

ടെൽ അവീവ് : 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ തങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ഇസ്രായേൽ സൈന്യം. ആക്രമണത്തെ കുറിച്ചുള്ള സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഹമാസിന്റെ ശേഷി മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ലെന്നും വ്യാഴാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ സൈന്യം പറയുന്നുണ്ട്. തങ്ങൾ അമിത ആത്മവിശ്വാസത്തിലായിരുന്നു. മേഖലയിലെ ശക്തമായ സൈന്യമായിട്ടുപോലും ഹമാസിനെ വിലയിരുത്തുന്നതിൽ പരാജയപ്പെട്ടു. അവരുടെ ശേഷിയെ വിലകുറച്ച് കണ്ടു. ഇത്തരമൊരു അപ്രതീക്ഷിത ആക്രമണത്തെ നേരിടാൻ ഇസ്രായേൽ സൈന്യം ഒട്ടും സജ്ജരായിരുന്നില്ല. സൈന്യത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

Sharjah city AG