Ultimate magazine theme for WordPress.

ഉത്തരാഖണ്ഡിലെ മാന ഗ്രാമത്തിൽ വൻ ഹിമപാതം: 41 തൊഴിലാളികൾ കുടുങ്ങി

ഡൽഹി : ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിർത്തി മേഖലയിലെ ബോർഡർ റോഡ് ഓർഗനൈസേഷൻറെ ക്യാമ്പിന് സമീപം വൻ ഹിമപാതം. ഹിമപാതത്തെ തുടർന്ന് 57 തൊഴിലാളികളാണ് കുടുങ്ങിയത്. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി. നിലവിൽ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. റോഡ് നിർമാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. ഹിമപാതത്തെ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്.

Sharjah city AG