ടോക്കിയോ : ജപ്പാനിലെ ഇവേറ്റ് പ്രിഫെക്ചറിലെ ഒഫുനാറ്റോ വനമേഖലയിൽ പടർന്ന് പിടിച്ച് കാട്ടുതീ. ഇതിനകം 80-ലധികം വീടുകളും മറ്റ് കെട്ടിടങ്ങളും കത്തിനശിച്ചു. ഹെലികോപ്റ്ററുകളിൽ നിന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണവിധേയമാക്കാൻ പ്രതിരോധ സേനയും പ്രാദേശിക മുനിസിപ്പാലിറ്റികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല, എങ്കിലും പ്രദേശത്ത് ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് പ്രിഫെക്ചറൽ പോലീസ് പരിശോധിക്കുന്നത് തുടരുകയാണ്.കാട്ടുതീ വ്യാപിച്ചു കൊണ്ടിരിക്കെ 540 പ്രദേശവാസികളെ നിർബന്ധിതരായി ഒഴിപ്പിച്ചുവെന്നും പ്രദേശത്തെ 500 കെട്ടിടങ്ങളിലുൾപ്പെടെ വൈദ്യുതി തടസ്സം നേരിടുന്നു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
