Ultimate magazine theme for WordPress.

ഐപിസി ജയോത്സവം വർഷിപ്പ് സെന്റർ ജൂബിലി നിറവിൽ

തിരുവനന്തപുരം: നാലാഞ്ചിറ ഐപിസി ജ‌യോത്സവം ചർച്ചിന്റെ രജത ജൂബിലിയുടെ ഭാഗമായി നടക്കുന്ന ജുബിലി കൺവൻഷൻ ഇന്നലെ വൈകിട്ട് ആരംഭിച്ചു. ഫെബ്രു. 16 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് കെ സി തോമസ്, ബാബു ചെറിയാൻ, രാജു മേത്ര, ബി.മോനച്ചൻ , പി സി ചെറിയാൻ, സജു ചാത്തന്നൂർ, കെ.ജെ , തോമസ്, റ്റി.ഡി.ബാബു, റജി ശാസ്താംകോട്ട, ഫെയത്ത് ബ്ലസ്സൻ , സാമുവൽ എം തോമസ്, എന്നിവർ പ്രസംഗിക്കും. ബ്ര. ഇമ്മാനുവേൽ കെ.ബി. പാ. നിജീഷ് സത്യൻ, ജിസ്സൻ ആന്റണി,പ്രവീൺ യേശുദാസ് എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം കൊടുക്കും.

15 ന് രാവിലെ സഭാ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ദാനിയേൽ കൊന്നനിൽക്കുന്നതിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജൂബിലി സ്റ്റോത്ര പ്രാർത്ഥന സമ്മേളനം കേരള സ്റ്ററ്റ് പ്രസിഡണ്ട് പാ. കെ സി തോമസ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്ജ് മുഖ്യാതിഥി ആയിരിക്കും. ഡോ.ശശി തരൂർ എം പി, എം.എൽ എ മാരായ കടകംപള്ളി സുരേന്ദ്രൻ , വി കെ പ്രശാന്ത് , മേയർ ആര്യാ രാജേന്ദ്രൻ , കൗൺസിലർ വനജ രാജേന്ദ്ര ബാബു ,സഭാ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ്, തിരുവനന്തപുരം മേഖലയിലെ സെന്റർ പാസ്റ്റർമാർ, കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ജുബിലിയോടനുബന്ധിച്ച് സാധുക്കൾക്കായി ഭവന നിർമ്മാണം വിവാഹ ധനസഹായം തുടങ്ങിയ കർമ്മ പരിപാടികളും നടത്തുമെന്ന് പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ അറിയിച്ചു. ജുബിലി സ്തോത്ര പ്രാത്ഥനാ സമ്മേളനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ വിദ്യാർത്ഥി യുവജന സെമിനാർ , സിൽവർ ജൂബിലി സുവനീർ പ്രസിദ്ധീകരണം എന്നിങ്ങനെ വൈവിദ്ധ്യമാർന്ന പരിപാടികൾ ജുബിലി വർഷം നടത്തും.

ഇപ്പോൾ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയായ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശംഖുമുഖത്ത് ആരംഭിച ചെറിയ കൂടി വരവ് ഇന്ന് നൂറ്റമ്പതിൽപ്പരം കുടുംബങ്ങളുള്ള സഭയായി വളർന്ന് മാർച്ചിൽ ഇരുപത്തിഅഞ്ച് വർഷം പിന്നിടുകയാണ്. ഇരുപത്തിഅഞ്ചിലധികം സഭകളുള്ള വെമ്പായം സെന്റററിന്റെ ഹെഡ് ക്വോർട്ടേഴ്സ് സഭയാണ് നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന ജയോത്സവം ചർച്ച്. സഭയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി പരിപാടികൾക്ക് ജനുവരി 20-26 വരെ നടന്ന ഉപവാസ പ്രാർത്ഥനയോടെയാണ് തുടക്കമായത്.

 

 

 

വാർത്ത: സാബു മുളക്കുടി, കുടപ്പനക്കുന്ന്

Sharjah city AG