ബാംഗ്ലൂർ : കർണാടകയിലെ കലബുർഗിയിലെ സ്വകാര്യ സ്‌കൂളിന് നേരെ ബോംബ് ഭീഷണി. സ്കൂൾ ക്യാമ്പസിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം.
പ്രിൻസിപ്പലിന്റെ ഇ-മെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഉടൻ സ്‌കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. പോലീസും ബോംബ് സ്ക്വാഡും എത്തി പരിശോധിച്ചെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചതായി കലബുറഗി പോലീസ് കമ്മിഷണർ എസ്ഡി ശരണപ്പ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.
