കാട്ടാക്കട : പി സി ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ചൊവ്വ) കാട്ടാക്കട ടൗൺ എ ജി ചർച്ചിൽ ഉത്തരേന്ത്യയിൽ പീഡനമനുഭവിക്കുന്ന ജയിലറകളിൽ കഴിയുന്ന മിഷണറിമാർക്ക് വേണ്ടി ഐക്യദാർഢ്യ പ്രാർത്ഥന നടക്കും. ബ്രദർ ഷിബു തോമസ് പ്രസംഗിക്കും. പാ. ജേക്കബ് കുര്യൻ, പാ. കെ എ തോമസ്, പാ. പി കെ യേശുദാസ് എന്നിവർ നേതൃത്വം നൽകും.
